കര്‍ഷക ദിനം
August 19, 2026
2026 ഓഗസ്റ്റ് 17 ( ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് നെടുംകണ്ടം കൃഷി ഭവന്റെയും,ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും അവാർഡ് വിതരണവും നടത്തി.നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗം ഉടുമ്പൻചോല MLA Adv സേനാപതി വേണു ഉൽഘാടനം ചെയ്തു. കൃഷി officer ശ്രീ P V ആദർശ് സ്വാഗതം ആശംസിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ശ്യാമള വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ K.R രാമചന്ദ്രൻ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സോണിയ മാർട്ടിൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മോഹനൻ മുല്ലയ്ക്കൽ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ മഞ്ജു തോമസ്, അർബൻ ബാങ്ക് പ്രസിഡന്റ് Adv. M N ഗോപി,സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ TM ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ MS മഹേശ്വരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.തുടർന്ന് കാർഷിക മേഖലയിൽ മികവു തെളിയിച്ച കർഷകരെ ആദരിക്കുകയും അവാർഡുകൾ നൽകുകയും ചെയ്തു