കര്‍ഷക ദിനം

August 19, 2026

2026 ഓഗസ്റ്റ് 17 ( ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് നെടുംകണ്ടം കൃഷി ഭവന്റെയും,ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും അവാർഡ് വിതരണവും നടത്തി.നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗം ഉടുമ്പൻചോല MLA Adv സേനാപതി വേണു ഉൽഘാടനം ചെയ്തു. കൃഷി officer ശ്രീ P V ആദർശ് സ്വാഗതം ആശംസിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ശ്യാമള വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ K.R രാമചന്ദ്രൻ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സോണിയ മാർട്ടിൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മോഹനൻ മുല്ലയ്ക്കൽ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ മഞ്ജു തോമസ്, അർബൻ ബാങ്ക് പ്രസിഡന്റ് Adv. M N ഗോപി,സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ TM ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ MS മഹേശ്വരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.തുടർന്ന് കാർഷിക മേഖലയിൽ മികവു തെളിയിച്ച കർഷകരെ ആദരിക്കുകയും അവാർഡുകൾ നൽകുകയും ചെയ്തു Image removed.Image removed.

കർഷകരെ ആദരിക്കുന്നു