ആമപ്പാറ ടൂറിസം
സാഹസികതയ്ക്കും സമാധാനത്തോടെയുള്ള ആസ്വാദിച്ചുള്ള യാത്രകള്‍ക്കുമെല്ലാം ഈ പ്രദേശം നല്ലൊരുയിടമാണ്. പ്രകൃതിഭംഗി തുളുമ്പി നില്‍ക്കുന്ന ഒരു ചെറിയ സാഹസികയാത്രയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ ആമപ്പാറ ( LOCATION-https://maps.app.goo.gl/DXT5hpfwrbSVHLEp8) കയറുന്നതിനായി തയ്യാറെടുത്തോള്ളൂ. ഇടുക്കിയിലെ തന്നെ പ്രശസ്തമായ രാമക്കല്‍മേടിനോട് ( Ramakkalmedu ) ചേര്‍ന്ന് കിടക്കുന്ന മനോഹരമായ പ്രദേശമാണ് ആമപ്പാറ. ആ പാറയുടെ ഘടന ഒരു ആമയോട് സാമ്യമുള്ളതിനാലാണ് അതിന് ആമപ്പാറ എന്ന പേര് ലഭിച്ചത്. ഒരു വലിയ ആമയുടെ തോടിനുള്ളിലൂടെ കടന്നുപോയാല്‍ എങ്ങനെയുണ്ടാവും, അത് കടന്ന് ചെന്നത്തുന്നത് ഹൃദയം നിറയ്ക്കുന്ന കാഴ്ചകളിലേക്കാണെങ്കിലോ.. എങ്കില്‍ അതാണ് ആമപ്പാറ. ദൂരനിന്നുള്ള കാഴ്ചയില്‍ ഒരു ആമ പതിഞ്ഞിരിക്കുന്നതുപോലെയുള്ള ഒരു പാറയാവും ആദ്യം കാണുക. ആ പാറയുടെ അരികിലേക്ക് എത്തിയാല്‍ അതിന്റെ ഉള്ളിലേക്ക് കയറാന്‍ സാധിക്കുന്ന രണ്ട് ചെറിയ ഗുഹ പോലുള്ള ഭാഗം കാണാം.