ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി ഉപയോഗവും ലഹരി വ്യാപനവും തടയുന്നതിനായി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ–പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുക എന്നിവയാണ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. ആരോഗ്യമുള്ളതും സുരക്ഷിതവുമായ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി എല്ലാവരും ഉത്തരവാദിത്തത്തോടെ പങ്കാളികളാകേണ്ടത് അനിവാര്യമാണ്. 

വാര്‍ത്തകള്‍

തൂഫാൻ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിഹാബ് ഈട്ടിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്യാമള വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു മേനാച്ചേരിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മുല്ലയ്ക്കൽ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ജു മോൾ മാത്യു, സെകട്ടറി ചാർജ് മഞ്ജുഷ K.G, സബ് ഇൻസ്പെക്ടർ സജി A, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു

ഓപ്പറേഷൻ തൂഫാൻ 2.0 യുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം  ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ ഫോട്ടോകൾ, വീഡിയോകൾ 

🏛️

നെടുംങ്കണ്ടം ഗ്രാമപഞ്ചായത്ത്

തദ്ദേശസ്വയംഭരണ വകുപ്പ് - ജനകീയ ലഹരിവിരുദ്ധ പ്രചാരണ പരിപാടി

Toofan Warrior Badge
OPERATION

ഓപ്പറേഷൻ തൂഫാൻ 2.0

THE NARCO HUNT
വാർഡ് തല ജനകീയ പ്രതിരോധ പ്രവർത്തനം
🚨 പ്രധാന അറിയിപ്പ്: ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി ഗ്രാമസഭകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾ താഴെ ലഭ്യമാണ്.

📢 വാർത്തകളും പരിപാടികളും

👥 1. പ്രധാന പരിപാടികൾ

⚙️ 2. വാർഡ് തല പ്രവർത്തനങ്ങൾ

Toofan Warriors

പ്രദേശിക തലത്തിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരായ തൂഫാൻ വാരിയേഴ്സ് രൂപീകരിച്ചു.

ബോധവൽക്കരണ റാലി

സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകളും ബോധവൽക്കരണ റാലികളും തുടർച്ചയായി നടത്തുന്നു.

🛡️ ബാഡ്ജ് & പ്രതിജ്ഞ

🛡️ തൂഫാൻ വാരിയർ ബാഡ്ജ്

Toofan Warrior Badge

📜 ലഹരിവിരുദ്ധ പ്രതിജ്ഞ

"ഞാൻ ഒരിക്കലും മയക്കുമരുന്നുപോലുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുകയില്ലെന്നും അവയുടെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ നിരുൽസാഹപ്പെടുത്തുമെന്നും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും വിപത്തായ മയക്കുമരുന്ന് ഉപയോഗത്തെ തുടച്ചുനീക്കുവാൻ കഠിനമായി പ്രയത്നിക്കുമെന്നും കേരള സർക്കാരിന്റെ നേതൃത്വത്തിൽ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ തൂഫാൻ വാരിയറായി (Toofan Warrior) പ്രവർത്തിക്കുമെന്നും ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു."

🖼️ ഫോട്ടോ ആൽബം

🚩 Flag Hoisting

ഉദ്ഘാടന ചടങ്ങ്

🗣️ Gram Sabha

വാർഡ് തല ഗ്രാമസഭ

👥 Warriors Meeting

വാരിയേഴ്സ് സംഗമം

129
🚶 Awareness Rally

ബോധവൽക്കരണ റാലി